അമ്പലമുക്ക് കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി, പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്

അമ്പലമുക്ക് കൊലപാതക കേസുമായി ബന്ധപ്പെട്ട ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. മാലയുടെ ലോക്കറ്റ് റൂമിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി രാജേന്ദ്രൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും എത്ര പരിശോധിച്ചിട്ടും കണ്ടെത്താനായില്ലെന്ന് പേരൂർക്കട സിഐ വി. സജികുമാർ പറഞ്ഞു.

പ്രതി പരസ്പര വിരുദ്ധമായ മൊഴികൾ നൽകി അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും പരിശോധനയിൽ താലി കണ്ടെത്താനായില്ലെന്നും കേസ് അന്വേഷണത്തിൽ പ്രതി രാജേന്ദ്രൻ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം,ഇന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്താനായത് പ്രതി പേരൂർക്കട ആശുപത്രിയിൽ ചികിഝ നടത്തിയതിന്റെ രേഖ മാത്രമാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാൽ രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലമുക്കിലേത്. 2014ല്‍ തമിഴ്നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില്‍ രണ്ട് കൊലപാതകങ്ങളും ഇയാള്‍ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയത്.

കൊല്ലപ്പെട്ട വിനീതയ്ക്ക് രണ്ടുമക്കലാൻ ഉള്ളത്. കരിപ്പൂർ ഗവ ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. അനന്യ ഗവ ടൗൺ യുപിഎസ് ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News