പെട്രോള്‍ കടം നല്‍കാത്തതില്‍ തര്‍ക്കം : പമ്പ് അടിച്ച് തകര്‍ത്ത യുവാക്കള്‍ അറസ്റ്റില്‍

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പ് ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇസത്ത് നഗര്‍ സാബിത്ത് മാന്‍സിലില്‍ പി.എ. ഹനീഫ (24), ചെട്ടുംകുഴിയിലെ എ. മുഹമ്മദ് റാഫി (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പമ്പ് ഉടമയുടെ സഹോദരനെ അക്രമിച്ചതിന് വധശ്രമത്തിനും പമ്പ് അടിച്ച് തകര്‍ത്തതിന് മറ്റൊരു കേസുമാണ് ഇവര്‍ക്കെതിരെയുള്ളത്. ഇരു കേസുകളിലുമായി എട്ട് പ്രതികളാണുള്ളത്. മറ്റ് പ്രതികള്‍ ഒളിവിലാണ്.

പ്രതിയായ സാബിത്തിന് പെട്രോള്‍ കടം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് കാരണമായത്. സാബിത്തിന്റെ സഹോദരനാണ് അറസ്റ്റിലായ ഹനീഫ. പമ്പുടമയുടെ സഹോദരനെ അക്രമിച്ചതിന് ഹനീഫ, മൊയ്തു, സുഹൈല്‍, മിര്‍ഷാദ് എന്നിവരുടെ പേരില്‍ വധശ്രമത്തിനും പമ്പ് അടിച്ച് തകര്‍ത്ത് നാശ നഷ്ടമുണ്ടാക്കിയതിന് അഷ്വാഖ്, റാഫി,അബ്ബാസ്, നവാസ് എന്നിവരുടെ പേരിലുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

സാബിത്തിന്റെ മറ്റൊരു സഹോദരനായ അഷ്വാഖിന്റെ നേത്വത്തിലാണ് പമ്പ് അടിച്ച് തകര്‍ത്തത്. ഇയാള്‍ ഒളിവിലാണ്. പെട്രോളിയം ഡീസലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് നേരേ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ അഞ്ചുവരെ ജില്ലയിലെ മുഴുവന്‍ പെടോള്‍ പമ്പുകളും അടച്ചിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News