അഞ്ജലി നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു; പരാതിക്കാരി

പോക്സോ കേസ് പ്രതിയായ അഞ്ജലി റീമദേവ് നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി. ഇതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുള്‍പ്പടെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.തന്നെ ലഹരിക്കടത്തുകാരിയാക്കുമെന്ന് അഞ്ജലിയുടെ അമ്മാവനും തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ അഞ്ജലി ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളെന്നും പരാതിക്കാരി വ്യക്തമാക്കി.എന്നാല്‍ പരാതിക്കാരിക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടെന്നും കള്ളക്കേസ് ചമയ്ക്കാന്‍ പരാതിക്കാരി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു അഞ്ജലിയുടെ ആരോപണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്,സുഹൃത്ത് ഷൈജു തങ്കച്ചന്‍,കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് എന്നിവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുറ്റം നിഷേധിച്ച് അഞ്ജലി ഫെയ്സ് ബുക്ക് വീഡിയോയുമായി രംഗത്തെത്തിയത്.പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും തനിക്കെതിരെ കള്ളക്കേസ് ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു അഞ്ജലിയുടെ ആരോപണം.

എന്നാല്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അഞ്ജലി, തന്നെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി പരാതിക്കാരി പറഞ്ഞു.പരാതിയില്‍ നിന്ന് പിന്‍മാറുന്നതിനായി അഞ്ജലിയുടെ അമ്മാവനും തന്നെ ഭീഷണിപ്പെടുത്തി.ലഹരിക്കടത്തുകാരിയാക്കുമെന്നായിരുന്നു ഭീഷണി.ഇതിന്‍റെ ഉള്‍പ്പടെ ഓഡിയോക്ലിപ്പുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും പരാതിക്കാരി മാധ്യമങ്ങളെ അറിയിച്ചു.

പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡിസിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.റോയ് വയലാട്ട് ഉള്‍പ്പടെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഇതില്‍ തീരുമാനം വന്ന ശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News