ഐ പി എല്‍ താരലേലം :ആര്‍ക്കും വേണ്ടാത്ത 10 വലിയ താരങ്ങള്‍

രണ്ട് ദിവസങ്ങളിലായി നടന്ന ഐ പി എല്‍ താരലേലം ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് വേദിയായിരുന്നു. അടുത്തൊന്നും ഒരു മെഗാ താരലേലം നടക്കാനിടയില്ലാത്തത്‌കൊണ്ട് ഭാവികൂടി മുന്നില്‍ക്കണ്ടാണ് ടീമുകള്‍ കളിക്കാരെ വിളിച്ചെടുത്തത്. ചില വന്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ക്രിക്കറ്റ് ലോകം കണ്ടു. ഇഷാന്‍ കിഷന്‍ ആണ് ഏറ്റവും വിലകൂടിയ താരം.

അതേസമയം വിറ്റഴിക്കപ്പെടാതെ പോയ 10വമ്പന്‍ താരങ്ങളെ നോക്കാം.

സുരേഷ് റെയ്ന ( അടിസ്ഥാന വില 2 കോടി ):

ഐ പി എല്‍ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരില്‍ ഒരാളാണ് സുരേഷ് റെയ്ന. മിസ്റ്റര്‍ ഐ പി എല്‍ എന്ന് വിളിപ്പേരുള്ള റെയ്ന 205മത്സരങ്ങള്‍ കളിച്ചതില്‍ നിന്ന് 5528 റണ്‍സ് നേടിയിട്ടുണ്ട്. വിരാട് കൊഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരേക്കാള്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ഈ 35 വയസുകാരനെ ഇത്തവണ ഒരു ടീമും ലേലം വിളിച്ചില്ല. ചെന്നൈ ടീം അംഗമായിരുന്ന റെയ്നയ്ക്കായി ചെന്നൈ പോലും രംഗത്തെത്തിയില്ല എന്നുള്ളത് അത്ഭുതമാണ്.

സ്റ്റീവ് സ്മിത്ത് ( അടിസ്ഥാന വില 2കോടി ):

ഓസ്‌ട്രേലിയന്‍ റണ്‍ മെഷീന്‍ 2022 ഐ പി എല്ലില്‍ ഒരു ടീമിലും ഉള്‍പ്പെട്ടില്ല.2021ല്‍ ഡല്‍ഹിക്കായി കളിച്ച സ്മിത്ത് എട്ടു മത്സരങ്ങളില്‍ നിന്നായി 152 റണ്‍സാണ് നേടിയത്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ചില ടീമുകള്‍ക്ക് പ്രയോജനമായേനെ. എന്നിട്ടും അദ്ദേഹത്തെ ആരും പരിഗണിച്ചില്ല.

ഷാകിബ് അല്‍ ഹസന്‍ (അടിസ്ഥാന വില 2കോടി ):

ഐ സി സി ഏകദിന റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതും ടി 20 റാങ്കിങ്ങില്‍ രണ്ടാമതുമുള്ള ബംഗ്ലാദേശ് താരവും ലേലത്തില്‍ ആണ്‍സോള്‍ഡ് പട്ടികയില്‍ ആണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ഒരു കാരണമായിരിക്കാം.

ആദില്‍ റഷീദ് (അടിസ്ഥന വില 2 കോടി ):

പരിമിത ഓവര്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ആദില്‍ റഷീദ് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ബോളര്‍ ആണ്. ഐ സി സിയുടെ ടി 20 റാങ്കിങ്ങില്‍ മൂന്നാമതുള്ള താരം എന്തുകൊണ്ടോ ഒരു ടീമിലും ഉള്‍പ്പെട്ടിട്ടില്ല.

ഇമ്രാന്‍ താഹിര്‍ (അടിസ്ഥാന വില 2 കോടി ):

42 വയസുള്ള ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം മികച്ച സ്പിന്‍ ബോളറാണ്. 2 കോടിയെന്ന അടിസ്ഥാന വിലആയിരിക്കാം ഒരു പക്ഷെ ടീമുകളെ പിന്നോട്ട് വലിച്ചത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് വേണ്ടി കളിച്ചിരുന്ന താരമാണ് ഇമ്രാന്‍.

ആരോണ്‍ ഫിഞ്ച് (അടിസ്ഥാന വില 1.50 കോടി):

ഓസ്‌ട്രേലിയന്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ഫിഞ്ച് മികച്ച കഴിവുള്ള താരമാണ്. പക്ഷെ തുടര്‍ച്ചയായി ഫോം നിലനിര്‍ത്താന്‍ സാധിക്കാത്തത് വെല്ലുവിളിയാണ്.2020 ല്‍ ബംഗളുരുവിന് വേണ്ടി കളിച്ച താരം 12 മത്സരങ്ങളില്‍ നിന്ന് 268 റണ്‍സ് നേടിയിരുന്നു.2021 ല്‍ റിലീസ് ചെയ്യപ്പെട്ട താരം ഈ വര്‍ഷം ആരാലും വിലക്കെടുക്കപ്പെടാതെ നിരാശപ്പെടുത്തി.

ഡേവിഡ് മലാന്‍ (അടിസ്ഥാനവില 1.50 കോടി ):

ഐ സി സി റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന താരമാണ് ഡേവിഡ് മലാന്‍. എന്നാല്‍ അടുത്തകാലത്തായി റാങ്കിങ്ങില്‍ ഇടിവ് വന്നു . നിലവില്‍ ടി 20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഡേവിഡ് മലാന്‍. ഫോം നഷ്ടപ്പെട്ടതും റാങ്കിങ്ങില്‍ വന്ന താഴ്ചയും ഡേവിഡ് മലാന്‍ ലേലത്തില്‍ പോകുന്നത് തടഞ്ഞിരിക്കാം.

ഇയോന്‍ മോര്‍ഗന്‍ (അടിസ്ഥാന വില 1.50 കോടി ):

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ നായകന്‍ ആയിരിക്കുന്നു മോര്‍ഗന്‍. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്റെ കീഴില്‍ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയിരുന്നു. പക്ഷെ ചെന്നൈക്ക് മുന്നില്‍ തോറ്റു.
ടീം ഫൈനലില്‍ ഏതിലെങ്കിലും അതില്‍ മോര്‍ഗന്റെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കുറവായിരുന്നു.17 മത്സരങ്ങളില്‍ നിന്ന് 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്. ഈ കാരണം ഒരുപക്ഷെ ടീമുകളെ സ്വാധീനിച്ചിരിക്കാം.

ക്രിസ് ലിന്‍ (അടിസ്ഥാന വില 1.50 കോടി ):

ഓസ്‌ട്രേലിയന്‍ താരമാണ് ക്രിസ് ലിന്‍. ബോളര്‍മാരെ ബാറ്റുകൊണ്ട് ക്രൂരമായി ശിക്ഷിക്കാറുള്ള താരം കഴിഞ്ഞ സീസണില്‍ മുംബൈ ടീം അംഗമായിരുന്നു. 2 കോടിക്കായിരുന്നു അന്ന് മുംബൈ ടീമില്‍ എടുത്തത്. പക്ഷെ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. ഇത്തവണ ഏതെങ്കിലും ടീമിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഉണ്ടാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.

തബ്രായിസ് ഷംസി (അടിസ്ഥാന വില 1 കോടി ):

ഇന്ത്യക്കെതിരായ പറമ്പരയില്‍ തന്റെ കഴിവ് എന്താണെന്ന് കാണിച്ച താരമാണ് തബ്രായിസ്. ടി 20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബോളറാണ്. ഒരു കോടി അടിസ്ഥാന വിലയുണ്ടായിട്ടും ഒരു ടീമും അദ്ദേഹത്തെ ടീമില്‍ എത്തിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News