‘പണ്ടെ ഇവര്‍ മുത്താണെന്നെ, ഓമല്‍ സ്വത്താണെന്നെ’ മെമ്പര്‍ രമേശനില്‍ വിനീത് ശ്രീനിവാസന്റെ കിടിലന്‍ ഗാനം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മെമ്പര്‍ രമേശനിലെ പുതിയ ഗാനം പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ഇതിനോടകം വൈറലായിട്ടുണ്ട്.

ലോകം ഉരുണ്ടോടും, എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ശബരീഷാണ്. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനമായ അലരെ എന്ന ഗാനം ഒരു കോടിയിലധികം ആളുകള്‍ യൂട്യൂബില്‍ കണ്ടിരുന്നു.

തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്.

ഫെബ്രുവരി 18 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ചിത്രം നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത്.

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News