പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ആളില്ല; വൈറലായി ദൃശ്യങ്ങൾ

പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ആളില്ല. പഞ്ചാബിലെ ഹോഷിയാർപുറിൽ തിങ്കളാഴ്ച നടന്ന പ്രചാരണ റാലിയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

ഹോഷിയർപുറിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതിനിടെ ആളുകൾ ഇറങ്ങിപോകുന്നതും വേദിയിലെ ഒഴിഞ്ഞ കസേരകളും ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്വിറ്റെറിൽ ഉൾപ്പടെ ഈ വീഡിയോപങ്കുവെച്ചു കൊണ്ട് ബിജെപി പ്രവർത്തകർ കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയാണ്. അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ പോലും പഞ്ചാബിലെ ജനങ്ങൾ തയ്യാറല്ലെന്നും പഞ്ചാബിൽ കോൺഗ്രസ്‌ തോൽക്കുമെന്നതിന്റെ തെളിവാണ് ഒഴിഞ്ഞ കസേരകളെന്നും ബിജെപിയും ആം ആദ്മി പാർട്ടി പ്രവർത്തകരും വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News