കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌; കൊല്ലം ജില്ലയിൽ 18 ൽ 17ലും എസ്എഫ്‌ഐയുടെ തേരോട്ടം

കേരള സർവകലാശാലയുടെ കീഴിലെ ക്യാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐയ്ക്ക്‌ അത്യുജ്വലവിജയം. 18 ക്യാമ്പസിൽ 17 ഇടത്തും എസ്‌എഫ്‌ഐയ്ക്കാണ്‌ വിജയം. തെരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളിൽ 11 ഇടത്ത് നോമിനേഷൻ അവസാനിച്ചപ്പോൾ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

കൊല്ലം എസ്എൻ കോളേജ്, വനിതാ കോളേജ്, എസ് എൻ ലോ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ചവറ ബിജെഎം ഗവ കോളേജ്, വിദ്യാധിരാജ കോളേജ്, കൊട്ടിയം എൻ എസ് എസ് ആർട്സ്, ചാത്തന്നൂർ എസ് എൻ, കടക്കൽ പി എം എസ് എ, നിലമേൽ എൻ എസ് എസ്, പത്തനാപുരം സെൻറ് സ്റ്റീഫൻസ് എന്നിവിടങ്ങളിൽ ആണ് എതിരില്ലാതെ ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെഎസ്‌യു–-എബിവിപി സഖ്യം വിജയിച്ച ചാത്തന്നൂർ എസ്എൻ കോളേജ്, കൊട്ടാരക്കര എസ് ജി കോളേജ് ഇത്തവണ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു.

ശാസ്താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും രണ്ടാം വർഷ പിജി റെപ്രെസെന്റ്റ്റീവും ഒന്നാം വർഷ റെപ്രെസെന്ററ്റീവും വിജയിച്ചു. സുശക്ത ജനാധിപത്യം, സമരോൽസുക കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ് എഫ് ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗീയതക്കും കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനും എതിരെയും വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരം ആണ്‌ എസ്‌എഫ്‌ഐക്ക്‌ തെരഞ്ഞെടുപ്പിൽ ലഭിച്ചത്‌.

എസ്‌എഫ്‌ഐ ക്യാമ്പസുകളെ സർഗാന്മകവും സാംസ്‌കാരിക സമ്പന്നവുമാക്കി തീർക്കാൻ എസ്‌എഫ്‌ഐ നടത്തുന്ന നിരന്തര ഇടപെടലിന്‌ ഉജ്വല വിജയം സമ്മാനിച്ച വിദ്യാർഥികൾക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. കൊലക്കത്തിയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം ഉയർത്തുന്ന കെ എസ് യു, -എബിവിപി സംഘടനകളുടെ അരാഷ്ട്രീയ സംവിധാനത്തെ പൊളിച്ചെഴുതിയാണ് ജില്ലയിൽ എസ് എഫ് ഐ വിജയം നേടിയതെന്നും ജില്ലാ പ്രസിഡന്റ്‌ ജി ടി അഞ്ജുകൃഷ്‌ണയും സെക്രട്ടറി പി അനന്ദുവും പറഞ്ഞു.

കൊല്ലം എസ് എൻ കോളേജ്
ചെയർമാൻ : ഹരിപ്രസാദ്, വൈസ് ചെയർപേഴ്സൺ : നീരജ, ജനറൽ സെക്രട്ടറി :കീർത്തന, യു യു സി : വിഷ്ണു എ,ഗൗരി,ആർട്സ് ക്ലബ്‌ : അഭിനന്ദ്,സ്പോർട്സ് ക്ലബ്‌ :ജിഷ്ണു,മാഗസിൻ എഡിറ്റർ : ബ്രവിം,

എസ് എൻ വിമൻസ് കോളേജ്
ചെയർപേർസണൻ :ജനിത,വൈസ് ചെയർപേർസണൻ :ശ്രീ പാർവതി എസ്,ജനറൽ സെക്രട്ടറി : അൻഷ,
യു യു സി :ലിയാൻഷാ,
നീരജ,ആർട്സ് ക്ലബ്‌ : ഫർഹാന,മാഗസിൻ എഡിറ്റർ : അശ്വതി,

എസ് എൻ ലോ കോളേജ് കൊല്ലം
ചെയർമാൻ :ചരിഷ്മ,
വൈസ്ചെയർപേഴ്സൺ :നിഖിൽ സുരേഷ്,ജനറൽ സെക്രട്ടറി :ശ്രീലക്ഷ്മിയു യു സി :അഖിൽപ്രസന്നൻ, അമാൻ,ആർട്സ് ക്ലബ്‌ : അമൃത,സ്പോർട്സ് ക്ലബ്‌ :ഹരികൃഷ്ണൻ,
മാഗസിൻഎഡിറ്റർ :തസ്‌നിം,

ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം
ചെയർമാൻ : ജോമോൻ,വൈസ് ചെയർപേഴ്സൺ :അഞ്ജിത,ജനറൽ സെക്രട്ടറി :ജിൻസി,
യു യു സി :പ്രണവ്, തസ്‌ലിമ,ആർട്സ് ക്ലബ് :ഹരിനന്ദൻ,മാഗസിൻ എഡിറ്റർ :ദേവിക,
സ്പോർട്സ് ക്ലബ് :ആഷിക്,

പി എം എസ് എ കോളേജ് കടക്കൽ
ചെയർപേഴ്സൺ : ഫൗസിയ,വൈസ് ചെയർമാൻ :സിദ്ധീഖ്,
ജനറൽ സെക്രട്ടറി: യാസിൻ,യു യു സി :അഭിരാം,
മാഗസിൻ എഡിറ്റർ : അൻസൽന,
ആർട്സ് ക്ലബ്‌ സെക്രട്ടറി : അക്ബർ,
സ്പോർട്സ് ക്ലബ്‌ സെക്രട്ടറി:ഫഹദ്

സെന്റ് സ്ഥീഫൻസ് പത്തനാപുരം
ചെയർമാൻ :മിഥുൻ, വൈസ്ചെയർപേഴ്സൺ:വൃന്ദ,ജനറൽ സെക്രട്ടറി :സന്ദീപ്,മാഗസിൻ :ആകാശ്, ആർട്സ് ക്ലബ് :ദേവി, യു യു സി :രൂപ, മനു

വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി
ചെയർമാൻ :അനൂപ്. പി,വൈസ് ചെയർമാൻ:കീർത്തി എസ്, ജനറൽ സെക്രട്ടറി :ഞാനപ്രിയ,യു യു സി :ദേവൻ പി ആർ,അമർ നാസർ, മാഗസിൻ എഡിറ്റർ :തഷീൽ, ആർട്സ് :ശരത് മോഹൻ

എസ് എൻ ചാത്തന്നൂർ
ചെയർമാൻ – ഹരിദേവ്
ചെയർപേഴ്സൺ – ഹസിത
ജനറൽ സെക്രട്ടറി – അതുൽ മുരളി
ആർട്സ് സെക്രട്ടറി – മിഥുൻ
മാഗസീൻ എഡിറ്റർ – ഷിബിൻ
UUC – ശിവപ്രിയ,അക്ഷയ്

ഐ എച്ച് ആർ ഡി കുണ്ടറ
ചെയർമാൻ :അനുജിത് ബി എസ്,വൈസ് ചെയർപേഴ്സൺ :റിതു രഞ്ജിത്,ജനറൽ സെക്രട്ടറി :അനന്ദു,
ആർട്സ് ക്ലബ്‌ :വിജയ് വാസുദേവ് ബി എൽ,
യു യു സി : അബ്ദുൽ റഹിമാൻ,മാഗസിൻ :ലോയിഡ്. റ്റി,

ടി കെ എം ആർട്സ് കോളേജ് കരിക്കോട്
ചെയർമാൻ : ദിൽഷാന്ത്‌ കെ രതീഷ്,വൈസ് ചെയർപേഴ്സൺ :രേഹ നസ്വീൻ സി എം,ജനറൽ സെക്രട്ടറി :അർജുൻ എസ്,യു യു സി :വിഷ്ണു നാരായൺ ബി, ശിഹാസുധീൻ,ആർട്സ് ക്ലബ് :റുക്‌സാന മജീദ്,
മാഗസിൻ :നാദിയ നാസർ,

സെന്റ് ഗ്രിഗോറിയസ് കോളേജ് കൊട്ടാരക്കര
ചെയർമാൻ :അലൻ കുഞ്ഞച്ചൻ,വൈസ് ചെയർപേർസണൻ : ശ്രീലക്ഷ്മി എസ് എസ്,ജനറൽ സെക്രട്ടറി :വിഷ്ണു. വി,ആർട്സ് ക്ലബ് :ജ്യോതിഷ് ജെ എസ്,മാഗസിൻ എഡിറ്റർ :അബ്ദുൾ ബാസിത്ത്,യു യു സി :മുഹമ്മദ്‌ അലിം എൻ, അജു എം ആർ

നിലമേൽ എൻ എസ് എസ് കോളേജ്
ചെയർമാൻ:അജിൻ, വൈസ്ചെയർപേഴ്സൺ :ആർദ്ര, ജനറൽ സെക്രട്ടറി :അഭിനവ്, മാഗസിൻ :അഭിനന്ദ്, യു യു സി :കൃഷ്ണ ഗോകുൽ, ഗോവിന്ദ്, ആർട്സ് ക്ലബ്‌ :ഗോപിക

ബിജെഎം ചവറ
ചെയർപേഴ്സൺ :അവന്തിക. എസ്, വൈസ് ചെയർപേഴ്സൺ :ആദിത്യ ഗോപൻ, യു യു സി :സൽമാൻ എൻ കെ, ദേവു, ജനറൽ സെക്രട്ടറി :ശ്രീ ശങ്കർ, ആർട്സ് ക്ലബ്‌ :ഷഡിയ ഷഫീക്, മാഗസിൻ :അൽവിയ സണ്ണി

അഞ്ചൽ സെന്റ് ജോൺസ്
ചെയർമാൻ :ആസിഫ്,
വൈസ് ചെയർമാൻ : ആൻസി ഹാരിസ്,
ജനറൽ സെക്രട്ടറി : അപർണ പ്രിൻസ്,
ആർട്സ് ക്ലബ്‌ : നീതു,
മാഗസിൻ എഡിറ്റർ :. അരുൺ,
യു യു സി : അരവിന്ദ്,അപർണ
ഡി എസ്

എം എം എൻ എസ് എസ് ആർട്സ്, കൊട്ടിയം
ചെയർമാൻ :അരവിന്ദ് അനിൽ, വൈസ് ചെയർപേഴ്സൺ :സാന്ദ്ര സജി, ജനറൽ സെക്രട്ടറി :ഗോപിക എം, ആർട്സ് ക്ലബ്‌ :അശ്വിൻ രാജേഷ്, മാഗസിൻ :അശ്വിൻ എം ജി, യു യു സി :ശങ്കർ, നവനീത്

എൻ എസ് എസ് ലോ കോളേജ് കൊട്ടിയം
ചെയർമാൻ :അനാമിക, വൈസ് ചെയർപേഴ്സൺ :ഗംഗ, ജനറൽ സെക്രട്ടറി :അഞ്ജുപ്രകാശ്, യു യു സി :മീനാക്ഷി, മാഗസിൻ :റെസ്‌മി

ചവറ എം എസ് എൻ
ചെയർമാൻ :മുഹമ്മദ്‌ ഹാഷിം,വൈസ് ചെയർമാൻ :ആർച്ച ബി എസ്,ജനറൽ സെക്രട്ടറി :ആരോൺ ജോയ്,ആർട്സ് :സ്റ്റാനി. റ്റി,മാഗസിൻ :അനന്ദുകൃഷ്ണൻ,യു യു സി :മെഹബിൻ അൻസാർ,അനശ്വര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News