തിരുവനന്തപുരം ജില്ലയിലെ 67ല്‍ 64 ക്യാമ്പസുകളിലും എസ് എഫ് ഐയ്ക്ക് ഉജ്വല വിജയം

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. 67ല്‍ 64 ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയനും എസ്എഫ്‌ഐക്ക്. തിരുവനന്തപുരം ജില്ലയിലെ ജില്ലയിലെ ഇക്ബാല്‍ കോളേജിലെയും നഗരൂര്‍ ശ്രീ ശങ്കരാചാര്യ വിദ്യാപീഢം കോളേജിലെയും യൂണിയന്‍ കെഎസ്യുവില്‍ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു.

സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്.എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.കെ എസ് യുവിനും എബിവിപിയ്ക്കും ഒപ്പം മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും സംയുക്തമായാണ് പല ക്യാമ്പസിലും എസ്.എഫ്.ഐ നേരിട്ടത്.പക്ഷെ എല്ലാ കുപ്രചരണങ്ങളെയും അതിജീവിച്ച് കേരള സര്‍വകലാശാലയ്ക്ക് കീഴിലെ 67ല്‍ 64 ക്യാമ്പസുകളിലും എസ് എഫ് ഐ പിടിച്ചടക്കി.

തിരുവനന്തപുരം ജില്ലയില്‍ 32ല്‍ 30 ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന്‍ ഭരിക്കും. ജില്ലയിലെ ഇക്ബാല്‍ കോളേജിലെയും നഗരൂര്‍ ശ്രീ ശങ്കരാചാര്യ വിദ്യാപീഢം കോളേജിലെയും യൂണിയന്‍ കെ എസ് യുവില്‍ നിന്നും എസ് എഫ് ഐ തിരിച്ചുപിടിച്ചു.കൊല്ലം ജില്ലയില്‍ 18 ല്‍ 17 കോളേജുകളിലും എസ് എഫ് ഐ വിജയിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് കെ എസ് യു വില്‍ നിന്നും, ചാത്തന്നൂര്‍ എസ് എന്‍ കോളേജ് കെ എസ് യു, എ ബി വി പി സഖ്യത്തില്‍ നിന്നും എസ് ഐഫ് ഐ തിരിച്ചു പിടിച്ചു. ആലപ്പുഴ ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 15 ല്‍ 15 ഇടത്തും എസ് എഫ് ഐ ജയിച്ചു കയറി. ആലപ്പുഴയിലെ സെന്റ് മൈക്കിള്‍സ് കോളേജ് കെ എസ് യുവില്‍ നിന്നും, ശ്രീ അയ്യപ്പ കോളേജ് എ ബി വി പിയില്‍ നിന്നുമാണ് എസ് എഫ് ഐ തിരിച്ച് പിടിച്ചത്. പത്തനംതിട്ടയില്‍ രണ്ടില്‍ രണ്ടിടത്തും എസ് എഫ് ഐ വിജയിച്ചു. എസ് എഫ് ഐ ക്ക് ചരിത്ര വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും, സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എംഎല്‍എയും അഭിവാദ്യം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here