റോയ് വയലാട്ടിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പോക്സോ കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.തനിയ്ക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്നുമാണ് റോയ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

പരാതിക്കാരെ മുന്‍പരിചയം ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.റോയ് വയലാട്ടിനു പുറമെ പ്രതികളായ ഷൈജു തങ്കച്ചന്‍,അഞ്ജലി എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.ഫോർട്ട് കൊച്ചിയിലെ No.18 ഹോട്ടലിൽ എത്തിയ തങ്ങളെ ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയ പരാതിയില്‍ പറയുന്നത്.

ബിസിനസ് മീറ്റിനെന്നു പറഞ്ഞ് അഞ്ജലിയാണ് തങ്ങളെ ഹോട്ടലിലെത്തിച്ചതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ്, അറസ്റ്റിനൊരുങ്ങവെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വന്ന ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News