പുതുവര്‍ഷത്തില്‍ തകര്‍പ്പന്‍ ഗോളിലൂടെ മറുപടി നല്‍കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

പുതുവര്‍ഷത്തില്‍ ഗോളില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് തകര്‍പ്പന്‍ ഗോളിലൂടെ മറുപടി നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ട് ഗോളിന് തോല്‍പ്പിച്ച മത്സരത്തില്‍ 51ാം മിനുട്ടിലായിരുന്നു സി.ആര്‍ സെവന്റെ സൂപ്പര്‍ ഗോള്‍.

ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടാം ഗോള്‍ നേടിയത്. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ എത്തിയത്. ഡിഹിയയുടെ അത്ഭുത സേവുകളും യുണൈറ്റഡിന് തുണയായി. വിജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 25 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റാണ് മാന്‍. യുണൈറ്റഡിനുള്ളത്. 25 മത്സരങ്ങളില്‍ നിന്നും 63 പോയിന്റുമായി ചെല്‍സിയാണ് ലീഗില്‍ ഒന്നാമത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News