കേരള പേപ്പർപ്രോഡക്ട്സ് ലിമിറ്റഡിൽ ഏപ്രിലോടെ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കും. നഷ്ട്ടത്തിലായതിനെ തുടർന്നു കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ സ്ഥാപനം ലേലത്തിലുടെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം കഴിഞ്ഞ ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്. കെപിപിഎല്ലിനെ 42 മാസത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിൽ ഒന്നാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
നഷ്ടത്തിൻ്റെ കണക്ക് പറഞ്ഞു കേന്ദ്രം അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതു. മൂന്നുവർഷത്തോളം അടഞ്ഞുകിടന്ന വ്യവസായശാലയിൽ ഏപ്രിലോടെ സൈറൻ മുഴക്കനാണ് നിലവിലെ തിരുമാനം.ബാധ്യതകൾ തീർത്തു കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ചാണ് സംസ്ഥാന സർക്കാർ കമ്പിനിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതു. കെ പി പി എല്ലിനെ 42 മാസത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിൽ ഒന്നാക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യം വെക്കുന്നതും.
അതേസമയം, നിലവിൽ 34 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങളാണ് കമ്പിനിയിൽ നടക്കുന്നത്. ഇതിനായി 152 തൊഴിലാളികളെയാണ് കരാറടിസ്ഥാനത്തിൽ നിയമിച്ചത്.അറ്റകുറ്റപ്പണികൾ മന്ത്രി നേരിട്ടെത്തിയാണ് വിലയിരുത്തിയത്. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലയ്ക്കുമ്പോൾ, കെ പി പി എല്ലിലൂടെ കേരളം വേറിട്ട മാതൃകയാവുകയാണ് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.