കുട്ടികൾക്ക് പൊള്ളലേറ്റ സംഭവം; സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോഴിക്കോട് വരക്കൽ ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടകളിൽ നിന്ന് ഭക്ഷ്യസുരക്ഷ – ആരോഗ്യ വകുപ്പുകൾ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മലാപ്പറമ്പ് റീജിയണൽ അനലറ്റിക്കർ ലാബിൽ നിന്ന് റിസൽട്ട് ലഭിച്ച ശേഷം സംയുക്ത പരിശോധന തുടരാനാണ് തീരുമാനം.

ഉപ്പിലിട്ടത് എളുപ്പം പാകമാകാൻ ആസിഡും മറ്റ് രാസ ലായനികളും ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച കോഴിക്കോട് വരക്കൽ ബീച്ചിലെ തട്ടുകടയിൽ നിന്നും വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റിരുന്നു. തട്ടുകട കച്ചവടക്കാർ വീര്യം കൂടിയ അസറ്റിക് ആസിഡ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വിനാഗിരി മാത്രം ഉപയോഗിക്കാനുള്ള അനുമതിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവർക്ക് നൽകിയത്. ലാബ് റിസൽട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷ – ആരോഗ്യ വകുപ്പുകളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News