സ്‌കൂളില്‍ വിവേചനം നേരിട്ട എംബ്ലയെ ചേര്‍ത്തുപിടിച്ച് രാജ്യതലവന്‍

അസുഖത്തിന്റെ പേരില്‍ സ്‌കൂളില്‍ വിവേചനം നേരിട്ട 11 വയസുകാരിയെ കൈപിടിച്ച് സ്‌കൂളിലേക്ക് നടത്തിയത് രാജ്യത്തിന്റെ പ്രസിഡന്റ്. റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മസഡോണിയയിലാണ് സംഭവം. ഡൗണ്‍ സിന്‍ഡ്രം ബാധിച്ചതിനാല്‍ അവഗണന നേരിടുന്ന എംബ്ല അദേമിയെ ചേര്‍ത്തു പിടിച്ച് രാജ്യത്തിന്റെ തലവന്‍ മാതൃകയാവുകയായിരുന്നു. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കുട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കിയ പ്രസിഡന്റ് സ്റ്റീവോ പെന്‍ഡറോവ്‌സ്‌കി സ്‌കൂളില്‍ അവളെ കാണാനെത്തുകയും തുടര്‍ന്ന് കുഞ്ഞിന്റെ കയ്യില്‍ പിടിച്ച് സ്‌കൂളിലേക്ക് നടക്കുകയുമായിരുന്നു. ലോകമെങ്ങും വൈറലായിരിക്കുകയാണ് ഈ മനം നിറയ്ക്കുന്ന കാഴ്ച. വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും അവരെ ചേര്‍ത്തുപിടിക്കേണ്ട ആവശ്യകത ഉയര്‍ത്തിക്കാട്ടിയും പ്രസിഡന്റ് തന്നെ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News