‘ഡിസ്‌കോ കിങ്’ ബപ്പി ലഹിരി ഇനി ഓര്‍മ്മ

ബോളിവുഡിനെ ഇളക്കിമറിച്ച് യുവാക്കളുടെ ഹരമായി മാറിയ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തിന്റെ സൃഷ്ടാവ് ബപ്പി ലഹിരിയാണ് ഇന്ന് രാവിലെ വിടവാങ്ങിയത്. ‘ഡിസ്കോ കിങ്’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഏഷ്യ, സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തുര്‍ക്കി, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഹിറ്റായതോടെ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തെ ലോകമെമ്പാടുമുള്ളവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. അന്നത്തെ സോവിയറ്റ് യൂണിയനില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ വിദേശ ചിത്രവും ഡിസ്‌കോ ഡാന്‍സറായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനവും.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലഹിരി ജനിച്ചത്. ജല്‍പായ്ഗുരിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബന്‍സുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതജ്ഞരുമായിരുന്നു.

1973 മുതൽ സിനിമാ ഗാനരം​ഗത്ത് സജീവമായിരുന്നു ബാപ്പി ലഹിരി. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ഹിമ്മത്വാല, ഷരാബി, ​ഗിരഫ്താർ, കമാൻഡോ, ​ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ​ഗാനങ്ങൾ ആലപിച്ചു. ഡിസ്കോ ഡാൻസറിലെ സംഗീത സംവിധാനം നിർവഹിച്ചതും ഇദ്ദേഹമാണ്.

1985 ൽ മികച്ച സം​ഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ‌ദ ഡേർട്ടി പിക്ചറിലെ ഊലാലാ എന്ന ​ഗാനം, ​ഗുണ്ടേയിലെ തൂനെ മാരി എൻട്രിയാ, ബദ്രിനാഥ് കി ദുൽഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്തെ പാട്ടുകൾ. ബാ​ഗി 3 യിലാണ് ഏറ്റവും ഒടുവിലായി പാടിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്.  അതുല്യ കലാകാരന് ആദരാജ്ഞലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News