ഉച്ചയ്ക്ക് ഊണിന് വിനാഗിരി ചേര്‍ക്കാത്ത ബീറ്റ്‌റൂട്ട് ആയാലോ ?

അച്ചാറുകള്‍ നമുക്ക് ഇഷ്ടമാണ്. മാങ്ങയും നാരങ്ങയും വെളുത്തുള്ളിയുമൊക്കെ അച്ചാറിട്ട് നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നമുക്ക് ബീറ്റ്‌റൂട്ട് അച്ചാര്‍ തന്നെ ഉണ്ടാക്കിയാലോ?

വളരെ കുറഞ്ഞ സമയംകൊണ്ട് നമുക്ക് ബീറ്റ്‌റൂട്ട് അച്ചാര്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം….

ചേരുവകൾ

  • ബീറ്റ്‌റൂട്ട് – 1 എണ്ണം

  • ചെറുനാരങ്ങ – പകുതി

  • പച്ചമുളക് – 1

  • കറിവേപ്പില – ഒരുതണ്ട്

  • വെളുത്തുള്ളി – 2 അല്ലി

  • ഇഞ്ചി – വളരെക്കുറച്ച്

  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

 ബീറ്റ്‌റൂട്ട് ഗ്രേറ്ററിൽ ചിരകിയെടുക്കുക. പച്ചമുളക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചുചേർത്ത് ആവശ്യത്തിന് ഉപ്പുചേർത്തു ചെറുനാരങ്ങാനീരൊഴിച്ച് സ്‌പൂൺകൊണ്ട് യോജിപ്പിക്കുക. (അര ടീസ്‌പൂൺ വെളിച്ചെണ്ണ ചേർത്താൽ മറ്റൊരു രുചിയായി)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here