വെളുത്തുള്ളി ചതച്ച് പാലില്‍ ചേര്‍ത്ത് ദിവസവും രാത്രി കുടിച്ച് നോക്കൂ… അത്ഭുതം കണ്ടറിയൂ…

ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. നമ്മുടെ പല അനുഖങ്ങള്‍ക്കുമുള്ള മറുമരുന്ന് കൂടിയാണ് വെളുത്തുള്ളി. മിക്കകറികളിലും വെളുത്തുള്ളി നമ്മള്‍ ഉള്‍പ്പെടുത്തുന്നതും ഇത്തരം ആരോഗ്യ ഗുണങ്ങള്‍ ഉള്ളതിനാലാണ്.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഹൃദയസ്തംഭനവും ഹൃദ്രോഗവും കുറയ്ക്കാനും ഇവ സഹായിക്കും. ശുദ്ധമായ വെണ്ണ രക്തത്തിന്റെ കട്ടി കൂട്ടുകയും കൊളസ്ട്രോള്‍ ഉയര്‍ത്തുകയും ചെയ്യും . ഇത് രക്തധമനികള്‍ കട്ടിയാകുന്നതിനും കനം വയ്ക്കുന്നതിനും കാരണമാകും. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത് വെളുത്തുള്ളി തടയും.

ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആഹാര പദാര്‍ത്ഥങ്ങളില്‍ ഒന്നായാണ് വെളുത്തുള്ളിയെ സമാന്തര ചികിത്സാ വിഭാഗത്തില്‍ കരുതുന്നത്. പരാദങ്ങളെയും വിരകളെയും അകറ്റാനും പകര്‍ച്ചപ്പനി, പ്രമേഹം, വിഷാദം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ പ്രതിരോധിക്കാനുമുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്

ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി .കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.

വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here