ഷാരൂഖ് ഖാന് പകരം സഞ്ജു; സോഷ്യല്‍മീഡിയയില്‍ വൈറലായി തകര്‍പ്പന്‍ ഡാന്‍സ്

സമൂഹമാധ്യമങ്ങളില്‍ വൈറലായി പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വഡിയോ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) താരലേലം പൂര്‍ത്തിയായതിനു പിന്നാലെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. രാജസ്ഥാന്‍ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തി ശ്രദ്ധ നേടിയ ‘ഓം ശാന്തി ഓം’ എന്ന ഗാനത്തിന്റെ വിഡിയോ മോര്‍ഫ് ചെയ്താണ് പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന സഞ്ജു സാംസണിന്റെ രസകരമായ വിഡിയോ രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദി ഗാനത്തിനു ചുവടുവച്ചിരിക്കുന്നവരില്‍ പ്രധാനിയായ ഷാരൂഖ് ഖാനു പകരമാണ് സഞ്ജുവിന്റെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.

ഇത്തവണ താരലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ ന്യൂസീലന്‍ഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ട്, ജിമ്മി നീഷം, ഇന്ത്യന്‍ താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍, വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയവരുടെ മുഖങ്ങളും മോര്‍ഫ് ചെയ്ത് ചേര്‍ത്ത് രസകരമാക്കിയിട്ടുണ്ട്. ടീമിന്റെ മെന്ററായ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News