സിഖ് വേഷത്തിൽ തപ്പുകൊട്ടി വോട്ടുപിടിക്കാനൊരുങ്ങി മോദിജി; ചിത്രം വൈറലാവുന്നു

കർഷക വേട്ടയ്ക്ക് മറുമരുന്നായി സാമുദായിക പ്രീണനം തുടർന്ന് നരേന്ദ്ര മോദി. ഗുരു രവിദാസ് ജയന്തിയുടെ ഭാഗമായി സിഖ് വേഷത്തിൽ തപ്പുകൊട്ടുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി.

പുത്തൻ കാർഷിക നിയമങ്ങൾ ഉപയോഗിച്ച് കർഷകരെ വേട്ടയാടിയത് തിരിച്ചടി ആയപ്പോൾ സാമുദായിക പ്രീണന നയത്തിലൂടെ ബദൽ തീർക്കാനായിരുന്നു ബിജെപി തീരുമാനം. ഗുരു രവിദാസ് ജയന്തി ദിനത്തിൽ സാമുദായിക പ്രീണനത്തിനായി കൊട്ടിപ്പാടിസേവ നടത്തുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സിഖ് വേഷം ധരിച്ച് ദില്ലി കരോൾ ബാഗിലെ ഗുരു രവിദാസ് മന്ദിറിൽ എത്തിയ മോദി രവിദാസിൻ്റെ പ്രതിമയ്ക്ക് മുന്നിൽ ആരതി ഉഴിഞ്ഞു. അതിന് ശേഷമായിരുന്നു ഭക്തർക്കിടയിൽ മോദിയുടെ വേഷംകെട്ട്. നേരത്തെയും മോദിയുടെ ഇത്തരം ഫാൻസിഡസ് വിമർശനത്തിന് വകവെച്ചിരുന്നു.

People's Prime Minister" says Netizens, as PM Modi offers prayers to dalit  icon Guru Ravidas, sits in 'Shabad Kirtan'

പഞ്ചാബ് പിടിക്കാനായി കോൺഗ്രസും പ്രീണന ലക്ഷ്യങ്ങളാണ് ഉയർത്തുന്നത്. വാരണാസിയിലെ രവിദാസ് ക്ഷേത്രത്തിൽ ഭക്ഷണം വിളമ്പാൻ പ്രിയങ്കയും രാഹുലും ഭക്തർക്കൊപ്പം കൂടി.ടർബൻ ധരിക്കലാണ് പഞ്ചാബിന് അഭിമാനമെന്ന് പ്രസ്താവിച്ച് മനീഷ് തിവാരിയും വെട്ടിവീഴ്ത്തുന്നതിൽ ഒപ്പമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News