യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി വിജി രതീഷ്

കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടി വിജി രതീഷ് സ്വീകരിച്ചു. ഗോൾഡൻ വിസ പതിച്ച പാസ്പോർട്ടാണ് കൈമാറിയത്.

ദുൽഖർ സൽമാൻ ചിത്രമായ ‘ഒരു യമണ്ടൻ പ്രേമകഥ’യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വിജി രതീഷ് . ഇപ്പോൾ തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമാണ്.  മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത്.

രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News