ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ പരീക്ഷ എഴുതിച്ചില്ല: 26 പേര്‍ പരീക്ഷ ബഹിഷ്‌കരിക്കുന്നു

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ 26 വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ സ്‌കൂള്‍ അധികൃതര്‍. വിജയപുരയിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ 26 വിദ്യാര്‍ഥിനികളെയാണ് പരീക്ഷ എഴുതാനനുവദിക്കാതെ സ്‌കൂള്‍ അധികൃതര്‍ തിരിച്ചയച്ചത്.

കുട്ടികളുടെ ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ നിലപാട് എടുത്തതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസവും ഹിജാബ് ധരിച്ചെത്തിയതിനു സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത സംഭവമുണ്ടായി. ഇതിനുപിന്നാലെ പെണ്‍കുട്ടി പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം നടന്നത്. ”ഞങ്ങള്‍ ഹിജാബ് ധരിച്ചാണു വളര്‍ന്നത്, അതുപേക്ഷിക്കാനാവില്ല. അതുകൊണ്ടു പരീക്ഷ ബഹിഷ്‌കരിച്ചു വീട്ടിലേക്കു മടങ്ങുന്നു” എന്നാണു കുട്ടി അധികൃതരോടു പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News