യുക്രൈൻ ഭീതി; കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു

യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വലിയ തോതിൽ വരുന്നുണ്ട്. അതിനിടയിൽ യുക്രൈനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകായാണിപ്പോൾ.

18000 ൽ അതികം ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് യുക്രൈനിൽ പഠിക്കുന്നത്. ഇവർക്ക് സഹായം നൽകാൻ കൺട്രോൾ റൂം തുറക്കുമെന്ന് വിദേശകാര്യമന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താസമ്മേളനത്തിൽ പറയുന്നു.ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി ഫ്ലൈറ്റ് കമ്പനികളുമായി ചർച്ച തുടരുകയാണെന്നും എത്രയും വേഗം തന്നെ തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ഇന്ത്യാക്കാരിൽ തന്നെ നല്ലൊരു വിഭാഗം വിദ്യാർത്ഥികളാണ്. 12000ത്തിലേറെ വരും മെഡിസിനും എഞ്ചിനീയറിങും പഠിക്കുന്ന കുട്ടികളുടെ എണ്ണം. അവരെല്ലാം ഒരാഴ്ചയിലേറെയായി ഭീതിയിലാണ്. എംബസി തിരികെ പോകാൻ ആവശ്യപ്പെട്ടതോടെ ഇവിടെ നിന്ന് വിദേശികളെല്ലാം മടങ്ങുകയാണ്.

യുക്രൈനിലെ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും തൽക്കാലം നാട്ടിലേക്കു മടങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിനകത്തും ആ രാജ്യത്തേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യൻ എംബസി നേരത്തെ തന്നെ പൗരന്മാരോട് നിർദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here