ലീഗ് നേതൃത്വത്തിനെതിരെയും എം എസ്എഫിനെതിരെയും ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട എം എസ്എഫ് നേതാക്കൾ

ലീഗ് നേതൃത്വത്തിനെതിരെയും എം എസ്എഫിനെതിരെയും ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട എം എസ്എഫ് നേതാക്കൾ. പക്ഷം ചേർന്ന് വേട്ടക്കാരന് ഒപ്പം നിൽക്കുകയാണ് ലീഗിലെ ചില നേതാക്കൾ.

ഹരിത പ്രശ്നം പുറത്തുവന്നത്  ലീഗ് നേതൃത്വത്തിൽ നിന്നാണെന്നും മിനിട്ടിസ് കൈക്കലാക്കിയതിനെതിരെ പി എം എ സലാമിനെതിരെയുo അബ്ദ് ഹുസൈൻ തങ്ങൾക്കെതിരെയും പൊലീസിൽ പരാതി നൽകുമെന്ന് മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ വ്യക്തമാക്കി.

ഗുരുതരമായ ആരോപണങ്ങളാണ്‌ ലീഗ് നേതൃത്വത്തിനും എം എസ് എഫിനുമെതിരെ പുറത്താക്കപ്പെട്ട എം എസ് എഫ് നേതാക്കൾ ഉന്നയിക്കുന്നത്.അനീതിക്ക് ഒപ്പമാണ് ലീഗ് നേതൃത്വം നില കൊള്ളുന്നത്.കോടതി ത്തരവ് ഉണ്ടായിട്ട് പോലും പി പി ഷൈജലിനെ യോഗത്തിൽ പങ്കെടുലിച്ചില്ല.

കോടതിയെ വെല്ലുവിളിക്കുകയാണ് എം എസ്എഫ് നേതൃത്വം. പക്ഷം ചേർന്ന് വേട്ടക്കാരന് ഒപ്പം നിൽക്കുകയാണ് ലീഗിലെ ചില നേതാക്കൾ ചെയ്തത് എന്നും മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ വ്യക്തമാക്കി. ഹരിത നേതാക്കളെ ലൈംഗികമായി അധിക്ഷേപിച്ച യോഗത്തിന്റെ മിനുട്ട്സ് തിരുത്തിയില്ലെങ്കിൽ മുസ്‌ലിം ലീഗിൽ തുടരാനാവില്ലെന്ന് പി എം എ സലാം ഭീഷണിപ്പെടുത്തി.

യോഗത്തിന്റെ മിനുട്ട്സ് ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പിടിച്ചു വാങ്ങി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പി എം എ സലാമിനും ആബിദ് ഹുസൈൻ തങ്ങൾക്കുമെതിരെ  പൊലീസിൽ പരാതി നൽകുമെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ എന്ത് കൊണ്ടാണ് മൗനം നടിക്കുന്നത്.

എന്തിനും പ്രതികരിക്കുന്ന യുവ നേതാക്കൾ പോലും ഈ വിഷയത്തിൽ മിണ്ടുന്നില്ല എന്നും യു ഡി എഫിൻ്റെ വിശ്വാസ്വത പോലും ചോദ്യംചെയ്യപ്പെടുകയാണെന്നും എം എസ് എഫ് മുൻ നേതാക്കൾ പറഞ്ഞു.മുൻ എം എസ്എഫ് വൈസ് പ്രസിഡൻ്റ് പി പി ഷൈജൽ ഉൾപ്പെടെ 4 പേർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here