ഉക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഉക്രൈനിൽ ഉള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.ഇതിനായി ഇന്ത്യൻ എംബസിയിൽ കണ്‍ട്രോൾ റൂം ആരംഭിക്കുമെന്നും 18000ത്തിലധികം വിദ്യാർഥികൾ ഉൾപ്പടെ ഉള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ വിമാന കമ്പനികളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.ഉക്രൈനിൽ 18000ത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും ഇവരെ സുരക്ഷിതമായി രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഇന്ത്യൻ എംബസിയിൽ പ്രത്യേക കണ്‍ട്രോൾ റൂം തുറക്കുമെന്നും കണ്‍ട്രോൾ റൂമിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാരെ രാജ്യത്തെത്തിക്കാൻ വിമാന കമ്പനികളുമായി ചർച്ച നടത്തുകയാണെന്നും വി മുരളീധരൻ കൂട്ടി ചേർത്തു.
ഉക്രൈനില്‍ താമസിക്കുന്നതിന് അത്യാവശ്യമില്ലാത്തവര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

വിദ്യാര്‍ഥികളടക്കമുള്ളവര്‍ നിര്‍ബന്ധമായും മടങ്ങണമെന്നും ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയെ ബന്ധപ്പെടണമെന്നും കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here