ചെന്താരകങ്ങള്‍ ഒന്നിക്കുമ്പോള്‍….

ഏറ്റവും പ്രായം കുറഞ്ഞ മേയര്‍…. ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എ…. ആര്യാ രാജേന്ദ്രനെന്നും സച്ചിന്‍ ദേവ് എന്നും കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം വന്ന കാര്യങ്ങള്‍ അതായിരിക്കും.

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എല്‍ എയും വിവാഹിതരാകുകയാണ്. വിവാഹതീയതി തീരുമാനിച്ചിട്ടില്ല.രണ്ട് പേരുടേയും കുടുംബങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ചായിരിക്കും തീയതിയും തുടന്നുള്ള കാര്യവും തീരുമാനിക്കുകയെന്ന് ആര്യ പറഞ്ഞു.

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എം എല്‍ എ സച്ചിന്റെയും വിശേഷം പങ്ക് വക്കുമ്പോള്‍ ഇനി ഇവര്‍ ഒന്നിക്കുന്നുവെന്നുകൂടി ചേര്‍ക്കണം.മേയര്‍ പെണ്ണിന് എം എല്‍ എ ചെക്കന്‍.വിവാഹതീയതി തീരുമാനിച്ചിട്ടില്ല,കുടുംബവും പാര്‍ട്ടിയും തുടര്‍ന്നുള്ള കാര്യം തീരുമാനിക്കും.

ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മില്‍ മനസിലാക്കാനും വിവാഹത്തിനുള്ള തീരുമാനത്തിലെത്തിച്ചതെന്നും ആര്യ പറഞ്ഞു. സച്ചിന്‍ ദേവ് സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ആര്യ തിരുവനന്തപുരം ചാല ഏര്യ കമ്മിറ്റി അംഗവുമാണ്.ബാലസംഘമുതല്‍ സംഘടനാ രംഗത്ത് സജീവമായിരുന്നു രണ്ട്‌പേരും.

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതാരാവുന്നുവെന്ന വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് സച്ചിന്‍ ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.

പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിന്‍ ദേവ്(28) ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ് സച്ചിന്‍ ദേവ്. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാനായിരുന്നു. നിയമബിരുദധാരിയാണ്. തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

ബാലുശ്ശേരിയില്‍ സച്ചിന്‍ദേവ് മല്‍സരിച്ചപ്പോള്‍ താരപ്രചാരകയായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എത്തിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളിലൊരാള്‍ക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News