ക്രിമിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും: റഷ്യ

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ അഭ്യാസപ്രകടനത്തിനെത്തിയ കൂടുതല്‍ സൈനികരെ റഷ്യ പിന്‍വലിച്ചു. ക്രിമിയയിലെ സൈനിക പരിശീലനം അവസാനിപ്പിച്ചുവെന്നും ഇവിടെനിന്നും സൈനികരെ പിന്‍വലിക്കുമെന്നുമാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

യുക്രെയിനില്‍ നിന്ന് 2014-ല്‍ റഷ്യ കൈയടക്കിയ മേഖലയാണ് ക്രിമിയ. ഈ അടുത്തിടെ റഷ്യ ക്രിമിയയുടെ അതിര്‍ത്തിയില്‍ വിന്യസിച്ച സൈനികരെയാണ് പിന്‍വലിച്ചിരിക്കുന്നത്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അഭ്യാസപ്രകടനത്തിനെത്തിയ സൈന്യത്തില്‍നിന്നും കുറച്ചു യൂണിറ്റുകളെയും റഷ്യ പിന്‍വലിച്ചിരുന്നു.

റഷ്യ യുക്രെയ്‌നില്‍ നുഴഞ്ഞുകയറാന്‍ പദ്ധതിയിട്ടില്ലെന്നും ഇതിനുള്ള ഉത്തമ തെളിവാണു സൈന്യത്തെ പിന്‍വലിക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സക്കറോവ് അറിയിച്ചു. യുക്രെയ്ന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു സൈനിക പിന്മാറ്റം നടന്നത്.

അതേസമയം, റഷ്യയുടെ വാക്കിനെക്കാള്‍, സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ അത് നേരിട്ട് കണ്ടറിയണമെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. ‘നിങ്ങള്‍ കേള്‍ക്കുന്നത് വിശ്വസിക്കരുത്. നിങ്ങള്‍ കാണുന്നത് മാത്രം വിശ്വസിക്കുക’ എന്നായിരുന്നു യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവിന്റെ പ്രതികരണം.

യുദ്ധം ആരംഭിക്കുന്നതിനായി റഷ്യന്‍ ടാങ്കുകള്‍ അക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ സൈനികരെ പിന്‍വലിച്ച നടപടി റഷ്യയെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News