” 200 ദിനങ്ങൾ പിന്നിട്ട് ഹൃദയപൂർവ്വം “

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉച്ചഭക്ഷണ വിതരണ പദ്ധതി ” ഹൃദയപൂർവ്വം ” 200 ദിനങ്ങൾ പിന്നിട്ടു.

ഇതിനകം 6 ലക്ഷത്തിലധികം പൊതിച്ചോറുകൾ വിതരണം ചെയ്തു.ജില്ലയിലെ മേഖലാ കമ്മറ്റി നേതൃത്വത്തിലാണ് ഒരോ ദിവസവും ഭക്ഷണം വിതരണം ചെയ്യുന്നത്.

പൊതിച്ചോറായാണ് ഭക്ഷണ വിതരണം. 200 ദിനത്തിൽ ഭക്ഷണ വിതരണം DYFI സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉൽഘാടനം ചെയ്തു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി വി.വസീഫ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ. മുബഷീർ, ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.കെ.സുമേഷ്, പി ഷിജിത്ത്, ബ്ലോക്ക് പ്രസിഡണ്ട് എസ് എസ് അതുൽ,മേഖല സെക്രട്ടറി കെ ഷിബിൻ, പ്രസിഡണ്ട് സി കിഷോർ, അഭിഷ പ്രഭാകർ, ഫെബിന ടി , സുധിൻലാൽ , അജിതേഷ് , എസ്.കെ ഷിനീഷ് എന്നിവർ ഭക്ഷണ വിതരണത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News