ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നായകന്‍

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായി ശ്രേയസ് അയ്യര്‍. ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യറിനെ ടീം മാനേജ്‌മെന്റ് പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ 12.5 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ കളത്തിലെത്തിച്ചത്.

കഴിഞ്ഞ സീസലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ട് താരം എയിന്‍ മോര്‍ഗന്റെ കീഴിലാണ് കൊല്‍ക്കത്ത ഐപിഎല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇത്തവണ ഇരുവരെയും ടീം താരലേലത്തിന് മുന്‍പ് തന്നെ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി മുന്‍പരിചയമുള്ള ശ്രേയസിനെ താരലേലത്തിലൂടെ കൊല്‍ക്കത്ത തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്.

2015-ലാണ് ഡല്‍ഹി ക്യാപിറ്റല്‍സിലൂടെ ശ്രേയസ് ഐപിഎല്ലില്‍ ആദ്യമായി എത്തിയത്. 2018-ല്‍ ഗൗതം ഗംഭീറിന്റെ പിന്‍ഗാമിയായി ടീമിന്റെ നായക സ്ഥാനത്തെത്തി. തന്റെ നായകത്വത്തില്‍ ഡല്‍ഹിയെ 2019-ല്‍ പ്ലേ ഓഫിലും 2020-ല്‍ ഫൈനലിലും എത്തിച്ച ശ്രേയസിന് എന്നാല്‍ തൊട്ടടുത്ത വര്‍ഷം പരുക്ക് മൂലം ആദ്യപകുതിയില്‍ കളിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഋഷഭ് പന്തിനെ ഡല്‍ഹി നായകനാക്കി. എന്നാല്‍ പിന്നീട് ശ്രേയസ് തിരിച്ചുവന്നെങ്കിലും പന്തിനെ തന്നെ നായക സ്ഥാനത്ത് ടീം നിലനിര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News