ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി: വീണാ ജോര്‍ജ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35, കോന്നി മെഡിക്കല്‍ കോളജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി എന്നീ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

ഇതിനുപുറമെ കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായാണ് ഈ ബ്ലോക്ക് സജ്ജമാക്കുന്നത്. എട്ട് നിലകളിലായി 27,374 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള് കെട്ടിടമായിരിക്കും പണിയുക.

ഇതിനുപുറമെ 362 കിടക്കകള്‍, 11 ഓപ്പറേഷന്‍ തീയറ്ററുകള്‍, 60 ഐസിയു കിടക്കകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ ബ്ലോക്ക് വരുന്നതോടെ വലിയ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നാണ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News