തക്കാളിനീരും നാരങ്ങാനീരും കൂടി കണ്ണില്‍ പുരട്ടി നോക്കൂ… നിമിഷങ്ങള്‍കൊണ്ട് മാറ്റം അറിയാം

മുഖസൗന്ദര്യം പൂര്‍ണമാകുന്നത് കണ്ണുകളുടെ അഴകില്‍ തന്നെയാണ്. തിളങ്ങുന്ന, മനോഹരമായ കണ്ണുകള്‍ ആരുടെയും മനംമയക്കും. പക്ഷേ മാറിയ കാലത്ത് കണ്ണുകളുടെ ഭംഗി കെടുത്തുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. പണ്ടൊക്കെ കണ്ണിന്റെ പരിചരണത്തിനായി സ്ത്രീകള്‍ ധാരാളം സമയം നീക്കി വയ്ക്കാറുണ്ടായിരുന്നു.

ഇന്ന് ജോലിത്തിരക്കും സ്‌ട്രെസും ഉറക്കകുറവുമൊക്കെ കണ്ണുകള്‍ക്ക് നല്‍കുന്ന ആയാസം അത്ര ചെറുതല്ല. കണ്‍തടങ്ങളില്‍ കറുപ്പ് പടര്‍ന്ന്, കണ്ണുകള്‍ കുഴിഞ്ഞ് ഭംഗി നഷ്പ്പെടുന്‌പോഴാണ് പലരും തിരിച്ചറിവിലെത്തുന്നത്. പ്രത്യേക പരിചരണങ്ങളൊന്നും നല്‍കിയില്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണുകളുടെ തിളക്കവും ഭംഗിയുമൊക്കെ വീണ്ടെടുക്കാവുന്നതേയുള്ളൂ.

തക്കാളിനീരും നാരങ്ങാനീരും തുല്യ അളവില്‍യോജിപ്പിച്ച് കണ്‍തടങ്ങളില്‍ പുരട്ടുക. കാരറ്റ് നീരില്‍ മുക്കിയ പഞ്ഞി കൊണ്ട് കണ്‍തടങ്ങളില്‍ മൃദുവായി ഉഴിയുക. ഒരു ടീസ്പൂണ്‍ മുന്തിരി നീരില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് കണ്‍തടങ്ങളില്‍ പുരട്ടുക. പത്തുമിനിറ്റിനു ശേഷം ശുദ്ധജലത്തില്‍ കഴുകിക്കളയുക.

ഒരു ടീസ്പൂണ്‍ തക്കാളിനീര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ കടലമാവ് എന്നിവ നന്നായി മിക്‌സ് ചെയ്ത് പേസ്റ്റാക്കി കണ്ണുകള്‍ക്ക് താഴെ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കല്‍ ഇത് ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News