ഐ.എം.ഡി.ബിയില്‍ തരംഗം സൃഷ്ടിച്ച് ‘ആറാട്ട്’; ഇന്ത്യന്‍ ലിസ്റ്റില്‍ ഒന്നാമത്

മോഹന്‍ലാല്‍ -ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഫെബ്രുവരി 18-ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട’്. ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം കൂടിയാണ് ആറാട്ട്. ഇതിനോടകംതന്നെ ചിത്രത്തിന്റെ ട്രയിലറും ലിറിക്കല്‍ വീഡിയോ ഗാനവും സോഷ്യല്‍ മീഡിയയില്‍ വന്‍തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ലോകപ്രശസ്ത സിനിമ ഡാറ്റാബേസ് വെബ്‌സൈറ്റ് ആയ ഐ.എം.ഡി.ബിയില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആറാട്ട്. ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതായി ആറാട്ട് ട്രെന്‍ഡ് ചെയ്യുകയാണ്.

ആര്‍.ഡി. ഇല്ലുമിനേഷന്‍സ്, ഹിപ്പോ പ്രൈം മോഷന്‍ പിക്ചര്‍സ്, എം.പി.എം. ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴില്‍ ആര്‍.ഡി. ഇല്ലുമിനേഷന്‍സ്, ശക്തി, എം.പി.എം ഗ്രൂപ്പ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയ് കൃഷ്ണയും സംഗീതം രാഹുല്‍ രാജുമാണ്. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ – ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട് എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെ.ജി.എഫില്‍ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ്. ചിത്രത്തില്‍ എ.ആര്‍. റഹ്മാന്റെ സാന്നിധ്യവുമുണ്ട്. വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന് പുറമെ വിജയ രാഘവന്‍, സായ് കുമാര്‍, സിദ്ധിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ലുക്മാന്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍ കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിജയ് ഉലഗനാഥാണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവിയര്‍, ആക്ഷന്‍ അനില്‍ അരസ്, കെ. രവി വര്‍മ, സുപ്രീം സുന്ദര്‍, എ വിജയ്, ഡാന്‍സ് കൊറിയോഗ്രാഫി ദിനേശ്, ഷെരീഫ് പ്രസന്ന, ലിറിക്‌സ് ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട്, സൗണ്ട് മിക്‌സിംഗ് വിഷ്ണു സുജതന്‍, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ.എസ്, കെ.സി. സിദ്ധാര്‍ത്ഥന്‍. ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍, വാര്‍ത്താ പ്രചരണം എം.ആര്‍. പ്രൊഫഷണല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News