
പമ്പാ മണൽപ്പുറത്ത് രാമകഥാ പ്രഭാഷണം ഹൈക്കോടതി വിലക്കി.ഗുജറാത്ത് സ്വദേശി മുരാരി ബാപ്പുവിൻ്റെ നേതൃത്വത്തിൽ
നടന്നു വരുന്ന പരിപാടിയാണ് കോടതി തടഞ്ഞത്.
അനുമതിയില്ലാതെ കൂറ്റൻ പന്തൽ ഒരുക്കി പ്രഭാഷണം നടത്തുകയാണെന്ന മാധ്യമ വാർത്തയെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റീസുമാരായ
അനിൽ നരേന്ദ്രനും പി.ജി.അജിത് കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
പന്തൽ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടു. സംഘാടകർ ദേവസ്വം ബോർഡിൻ്റെ അനുമതി വാങ്ങിയെങ്കിലും പൊലിസിൻ്റെയോ, ജില്ലാ ഭരണകൂടത്തിൻ്റേയോ, വനം വകുപ്പിൻ്റേയോ അനുമതി വാങ്ങിയിരുന്നില്ല.
മണൽപ്പുറത്ത് എയർ കണ്ടീഷൻ ചെയ്ത പന്തലും
സംഘാടകരുടെ താമസത്തിനായി 24 കുടിലുകളും സ്ഥാപിച്ചായിരുന്നു പരിപാടി . അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here