ആകാശത്ത് നിന്നും നൂറു കണക്കിന് പക്ഷികള്‍ ഒരുമിച്ച് താഴേക്ക് പതിക്കുന്നു; അമ്പരപ്പിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നൂറു കണക്കിന് പക്ഷികള്‍ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന പക്ഷികളാണ് കൂട്ടത്തോടെ താഴേക്ക് പതിക്കുന്നത്.

കറുത്ത പുകമേഘം പോലെ ഒരു കൂട്ടം പക്ഷികള്‍ നിലത്തേക്ക് പതിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത്. വടക്കന്‍ മെക്‌സിക്കോയിലെ കുഹ്‌തെമൊക് നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി ഏഴിനാണ് സംഭവമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തു കൊണ്ടാണ് ഇത്തരത്തില്‍ പക്ഷികള്‍ ആകാശത്ത് നിന്ന് താഴേക്ക് പതിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പരുന്ത് പോലെയുള്ള ഭീകരന്‍ പക്ഷി ഈ പക്ഷിക്കൂട്ടങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറിയത് കൊണ്ടാവാം പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക് പറന്ന് വീണതെന്നാണ് വിദഗ്ദര്‍ പറയുന്നത്.

താഴേക്ക് വീണ പക്ഷികളില്‍ പലതും തിരിച്ചു പറന്നു പോയെങ്കിലും ഇവയില്‍ ചിലതൊക്കെ നിരത്തില്‍ ചത്തു കിടക്കുന്നതും റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News