നിന്ന് കൊണ്ട് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക…. പതിയിരിക്കുന്നത് അപകടം

നമ്മളില്‍ പലരും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ സ്പീഡില്‍ കുറേ വെള്ളം കുടിക്കാന്‍ കഴിയും എന്നത് വലിയ ഒരു പ്രത്യേകതയാണ്.

എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല എന്നാണ് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. നിന്നു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും

നിന്ന് വെള്ളം കുടിയ്ക്കുമ്പോള്‍ വെള്ളം നേരിട്ട് ഒറ്റയടിയ്ക്ക് ഫുഡ് കനാലില്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇത് വയറിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യുന്നു. ഭക്ഷണം ദഹിയ്ക്കാനും ബുദ്ധിമുട്ടുണ്ടാക്കും. ഇതിനുളള നല്ലൊരു പരിഹാരം ഇരുന്ന് മെല്ലെ വെള്ളം കുടിയ്ക്കുക എന്നതാണ്.

കുടലിന്റെയും ഡിയോഡുനത്തിന്റെയും ആരോഗ്യത്തിന് നിന്നു കൊണ്ടുള്ള വെള്ളം കുടിയാണ് കൂടുതല്‍ നല്ലത്. നിന്നുകൊണ്ടുവെള്ളം കുടിയ്ക്കുന്നതു മാത്രമല്ല,നടന്നു കൊണ്ടുവെള്ളം കുടിയ്ക്കുന്നതും ദോഷകരമാണ്. ഇതുകൊണ്ടുതന്നെ ഒരിടത്തിരുന്ന് വെള്ളം സാവധാനം കുടിയ്ക്കുന്നതാണ് ആരോഗ്യകരം.

ഇരുന്ന് വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിലെ പാരാ സിംപതറ്റിക് സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കും. ഇത് ശരീരത്തിലെ എല്ലാ വ്യവസ്ഥകളും കൃത്യമായി പ്രവര്‍ത്തിയ്ക്കാന്‍ സഹായകമാണ്. ഇതു വഴി നെര്‍വസ് ടെന്‍ഷന്‍, അതായത് നാഡികള്‍ക്കുണ്ടാകുന്ന സ്ട്രെസ് കുറയും.

എന്നാല്‍ നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുമ്പോള്‍ നാഡീവ്യൂഹത്തിന് സ്ട്രെസ് കൂടുകയാണ് ചെയ്യുന്നത്. സ്ട്രെസിനും തലവേദനയ്ക്കുമെല്ലാം ഇതു കാരണമാകുകയും ചെയ്യും. നിന്ന് കൊണ്ടു വെള്ളം കുടിയ്ക്കുന്നത് വാതത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

നിന്നുകൊണ്ടുള്ള വെള്ളം കുടിയിലൂടെ ശരീരത്തിലെ മറ്റ് ഫ്ളൂയിഡുകളുടെ തോത് അസന്തുലിതമാകുന്നു. ഇത് സന്ധികളില്‍ കൂടുതല്‍ ഫ്ളൂയിഡ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. വാതവും സന്ധിവേദനയുമെല്ലാം പതിവാകുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News