കല്യാണ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കല്യാണ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നിരവധി മോഷണക്കേസുകളുടെ ചുരുളഴിഞ്ഞു.

പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശിയായ വിജയനെ കൊഴിഞ്ഞാമ്പാറ പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോള്‍ രണ്ടു കവര്‍ച്ച കേസുകളില്‍ക്കൂടി പ്രതി കുറ്റം സമ്മതിച്ചു.

തൃശൂര്‍, പാലക്കാട് ജില്ലകളിലായി മുപ്പതിലധികം കവര്‍ച്ചകളില്‍ പ്രതിയാണ് വിജയന്‍. ഇയാള്‍ ആലിപ്പറമ്പിലുള്ള ഭാര്യയുടെ വീട്ടിലായിരുന്നു താമസം. ജനുവരി 24-നാണ് ഓട്ടോ ഡ്രൈവറായ അന്‍വര്‍ ഹുസൈന്റെ വീട്ടില്‍ മോഷണം നടന്നത്. മകളുടെ കല്യാണത്തിനായി കരുതിവെച്ച സ്വര്‍ണവും പണവുമാണ് വീട്ടുകാര്‍ ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ തക്കത്തില്‍ കവര്‍ന്നത്.

വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. വിറ്റ സ്വര്‍ണം കണ്ടെത്താനായില്ല. അതേസമയം കൊഴിഞ്ഞാമ്പാറയില്‍ നിന്ന് മോഷ്ടിച്ച ലാപ്ടോപ് ചെര്‍പ്പുളശ്ശേരിയില്‍ വിറ്റത് കണ്ടെടുക്കാനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News