ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ട്വന്റി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് എടുത്തത്.

വിന്‍ഡീസിന് കരുത്തായത് നിക്കോളാസ് പൂരന്റെ അര്‍ധ സെഞ്ചുറിയാണ്്. 43 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് മത്സരത്തില്‍ പൂരന്‍ നേടിയത്.

കൈല്‍ മേയേഴ്‌സും പൂരന് പൂര്‍ണ പിന്തുണ നല്‍കി. 24 പന്തില്‍ 31 റണ്‍സെടുത്ത മേയേഴ്‌സണെ ചഹല്‍ മടക്കി അയച്ചു. പൂരനും മേയേഴ്‌സനും ചേര്‍ന്നും 47 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരത്തില്‍ പടുത്തുയര്‍ത്തു. ഇത് വിന്‍ഡീസിന് നേട്ടമായി.

മത്സരത്തില്‍ അകേല്‍ ഹൊസൈന്‍ 10 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് 19 പന്തില്‍ 24 റണ്‍സെടുത്തു പുറത്താകാതെ നിന്നു. വിന്‍ഡീസിന്റെ നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ കഴിഞ്ഞത്.

ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്‌ണോയി നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തില്‍ ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel