‘ആകാശം പോലെ അകലെ അരികത്തായി’…; ഭീഷ്മപര്‍വത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
മമ്മൂട്ടി നായകനാകുന്ന അമൽ നീരദ് ചിത്രം ഭീഷ്മപര്‍വത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ.. ഒരു മിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യത്തോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്.സോഷ്യൽ മീഡിയ വലിയ ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനമാണ് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ആകാശം പോലെ അകലെ അരികത്തായി എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധാനം.റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ ആലപിച്ചത് ഹംസിക ഐയ്യരും കപില്‍ കപിലനും ചേര്‍ന്നാണ്. മൂന്നര മിനിട്ടുള്ള വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി.
ചിത്രത്തിലെ ആദ്യഗാനവും ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ കഥയും മഹാഭാരതവും ഭീഷ്മരുമായി തമ്മില്‍ എന്ത് ബന്ധമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമാണ് . മഹാഭാരത്തിലെ ആറാം പര്‍വമാണ് ഭീഷ്മപര്‍വം. കൗരവരും പാണ്ഡവരും തമ്മില്‍ 18 ദിവസം നീണ്ടുനിന്ന യുദ്ധത്തിലെ 10 ദിവസങ്ങളാണ് ഭീഷ്മപര്‍വത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.മമ്മൂട്ടി ഭീഷ്മരാണോ എന്നുവരെ ചോദ്യങ്ങൾ ഉണ്ട്.ടൈറ്റിലില്‍ മാത്രമുള്ള ഒന്നാണോ ഈ മഹാഭാരത ബന്ധം എന്നറിയാൻ ആരധകർ ആകാംഷയോടെ കാത്തിരിക്കുകയാണ് മാര്‍ച്ച് മൂന്ന് ആണ് റിലീസ് തിയതി.
Get real time update about this post categories directly on your device, subscribe now.