വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണും: വഖഫ് ആക്ഷൻ കൗൺസിൽ

കോടതി ഉത്തരവുള്ള റവന്യൂ സ്വത്തുക്കൾ തിരിച്ചു പിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന് വഖഫ് ആക്ഷൻ കൗൺസിൽ വിപുലീകരണ യോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും നേരിൽ ധരിപ്പിക്കാനും തീരുമാനിച്ചു.

വഖഫ് ആക്‌ഷൻ കൗൺസിൽ ചെയർമാൻ പി ടി എ റഹീം എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വഖഫ് ലീഗൽ സെൽ രൂപീകരിച്ചു. മുൻ അഡ്വക്കേറ്റ് ജനറൽ വി കെ ബീരാൻ ചെയർമാനും അഡ്വ.എം സഫറുള്ള കൺവീനറുമാണ്.

അഡ്വ. മുജീബ് അലി, അഡ്വ. സി ഷുക്കൂർ , അഡ്വ. അബ്ദുൾ അസീസ് എന്നിവരാണ് ലീഗൽ സെൽ അംഗങ്ങൾ. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ സംബന്ധിച്ച വിവര ശേഖരണത്തിനും ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കാനും മൊബൈൽ ആപ്പ് തയ്യാറാക്കും.

എല്ലാ ജില്ലകളിലും വഖഫ് സംരക്ഷണ സമിതികൾ നിലവിൽ വരും. മാർച്ച് അവസാന വാരം മലപ്പുറത്ത് ആദ്യ പരിപാടി സംഘടിപ്പിക്കും.അഡ്വ. വി കെ ബീരാൻ, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, വള്ളിയാട് മുഹമ്മദലി സഖാഫി,വഖഫ് ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ പ്രൊഫ. എ പി അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel