ബോംബ് നിര്‍മിക്കുന്നതിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ബോംബ് നിർമിക്കുന്നതിനിടയിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. വീടിന്റെ ടെറസിലിരുന്ന് ബോംബുണ്ടാക്കുന്നതിനിടെയാണ് മണിയൂർ ചെരണ്ടത്തൂരിലെ മൂഴിക്കൽ മീത്തൽ ഹരിപ്രസാദ് (30) ന് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.

ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനം നടന്ന വീടിന്റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തു നിന്നും പടക്കത്തിന്റെ അവശിഷ്ടങ്ങൾ പൊലീസിനു ലഭിച്ചു.

പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ഹരിപ്രസാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ശബരിമല സമരത്തിൽ ഉൾപ്പെടെ പങ്കെടുത്തതിന് ഇയാളുടെ പേരിൽ ക്രിമിനൽ കേസുണ്ട്. പയ്യോളിയിൽ നിന്നും വടകരയിൽ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ പരിശോധന നടത്തി.

സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മന്തരത്തൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here