ഇന്ന് ആറ്റുകാല്‍ പൊങ്കാല; ക്ഷേത്ര പരിസരത്ത് പണ്ടാരഅടുപ്പ് മാത്രം

ആറ്റുകാൽ പൊങ്കാല ഇന്ന്. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും വീടുകളിലാണ് പൊങ്കാല. രാവിലെ 10.50 ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ ക്ഷേത്ര സഹ മേൽശാന്തി തീ പകരും. പണ്ടാര അടുപ്പിൽ മാത്രമാണ്‌ പൊങ്കാല. ക്ഷേത്രപരിസരത്ത് പൊങ്കാലയ്ക്ക്‌ അനുമതിയില്ല, വീടുകളിൽ ഇടാം

തുടർച്ചയായ രണ്ടാം വർഷമാണ്‌ ക്ഷേത്രമുറ്റത്തെ പണ്ടാരഅടുപ്പിൽ മാത്രമായി പൊങ്കാല നടക്കുന്നത്‌. വ്യാഴം രാവിലെ 10.50ന്‌ പണ്ടാരഅടുപ്പിൽ തീ പകരും. മേൽശാന്തി ക്ഷേ ത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക്‌ കൈമാറും. 1.20നാണ്‌ പണ്ടാരഅടുപ്പിലെ പൊങ്കാല നിവേദ്യം. വീടുകളിലെ നിവേദ്യത്തിന്‌ ക്ഷേത്രത്തിൽനിന്ന്‌ പൂജാരിമാരെ നിയോഗിച്ചിട്ടില്ല.

എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.

സാധാരണ ​ഗതിയിൽ ആറ്റുകാൽ പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരം മുതൽ മണ്ണന്തല വരെയുളശ സ്ഥലങ്ങളിൽ ഭക്തരെക്കൊണ്ട് നിറയുമായിരുന്നു. പണഅടാര അടുപ്പിൽ തീ പകരുന്നതോടെ ന​ഗരം യാ​ഗശാലയായി മാറുമ്മ കാഴ്ചയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നടക്കം നൂറിലേറെ ഭക്തർ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ എത്തുമായിരുന്നു. ഇവർക്കായി ​ഗതാ​ഗതത്തിനടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുക.

ക്ഷേത്ര പരിസരത്ത് ഭക്തർക്ക് ട്രസ്റ്റ് പൊങ്കാല അനുവദിച്ചിട്ടില്ലെങ്കിലും പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഉൽസവ സീസണിൽ ആറ്റുകാൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിരുന്നു.

കുടിവെള്ള വിതരണത്തിനും മറ്റുമായി ജീവനക്കാരെയും വാഹനങ്ങളെയും നിയോഗിച്ചു. ഏഴ്‌ ഡ്യൂട്ടി പോയിന്റിലായി 17 വാഹനത്തെയും ആറ്‌ ഓഫീസർമാരെയും 66 സേനാംഗങ്ങളെയും 25 സിവിൽ ഡിഫൻസ് വളന്റിയർമാരെയും നിയോഗിച്ചു.

തിരുവനന്തപുരം ജില്ലാ ഫയ ർ ഓഫീസർ എസ് സൂരജ്, ആലപ്പുഴ ജില്ലാ ഫയർ ഓഫീസർ അഭിലാഷ്, തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർ പി ദിലീപൻ എന്നിവരാണ് ചുമതല. അടിയന്തരമായി ബന്ധപ്പെടാം: 101, 0471 2333101.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News