ഇനി ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറയ്‌ക്കാകെ മാതൃകയായി ഒരു കുട്ടികര്‍ഷക. ഇടുക്കി രാജാക്കാട് സ്വദേശിയും പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ ജിജിന ജിജിയാണ് ജില്ലയിലെ മികച്ച കുട്ടികര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട മിടുക്കി. എസ്.പി.സി കേഡറ്റു കൂടിയായ ജിജിന ലോക്‌ഡൗണ്‍കാലത്താണ് ജൈവകൃഷിയ്‌ക്ക് തുടക്കമിട്ടത്.
ലോക്‌ഡൗണ്‍കാലത്ത് ജൈവപച്ചക്കറി കൃഷിയിലേക്കിറങ്ങിയ നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. കൊവിഡ് പിടിമുറുക്കിയപ്പോള്‍ വീട്ടിലിരുന്ന് വരുമാനം കണ്ടെത്താനുള്ള മാര്‍ഗമായും പലരും കൃഷിയെ ആശ്രയിച്ചു. അവരില്‍ ഒരാളാണ് പത്താംക്ലാസുകാരിയായ ജിജിന.
രാജാക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ് പി സി കേഡറ്റുകള്‍ പച്ചക്കറി കൃഷി പരിപാലനം നടത്തിയിരുന്നു. ഇവിടെ നിന്നും കിട്ടിയ പ്രചോദനത്തിലാണ് വീട്ടിലിരുന്നപ്പോള്‍ ജൈവ കൃഷിയിക്ക് തുടക്കം കുറിക്കാന്‍ ജിജിനയ്ക്ക് കഴിഞ്ഞത്. കൃഷി വകുപ്പിന്‍റെ സഹായത്തോടെ അഞ്ച് സെന്‍റോളം വരുന്ന സ്ഥലത്ത് മഴമറയ്ക്കുള്ളിലാണ് ജിജിനയുടെ കൃഷി. പയറ്, ബീന്‍സ്, വിവിധ ഇനം ചീരകള്‍. കാബോജ്, കോളിഫ്ലവര്‍, അടക്കം വിവിധയിനം പച്ചക്കറികളാണ് ജിജിന നട്ടു പരിപാലിക്കുന്നത്.
ഇത്തവണത്തെ ഇടുക്കിജില്ലയിലെ മികച്ച കുട്ടി കര്‍ഷകയും ജിജിനയാണ്. ജിജിനയുടെ പിതാവും മുരിക്കാശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ കൂടിയായ ജിജി ജോണും അധ്യാപികയായ അമ്മ ബിന്‍സിയും സഹോദരിമാരും ജിജിനയ്ക്കൊപ്പമുണ്ട്. കൃഷി പരിപാലനത്തിന് വേണ്ട സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് രാജാക്കാട് കൃഷിവകുപ്പ് അധികൃതരാണ്. ജൈവ കൃഷി ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെനിലനില്‍പ്പിനും അനിവാര്യമെന്നാണ് ജിജിന പകര്‍ന്ന് നല്‍കുന്ന സന്ദേശം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.