വിവാഹ ആഘോഷത്തിനിടെ നടന്ന ബോംബ് സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ നടന്ന ബോംബ് സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിന് പിന്നാലെ ആളുകൾ ചിതറി ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ ഞായറാഴ്ച തോട്ടട നടുങ്ങിയ ദൃശ്യങ്ങളാണ് പുറത്തായത്.ഇരു വിഭാഗവും പരസ്പരം വെല്ലുവിളിക്കുന്നതും തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

രണ്ടാമത് നടന്ന സ്ഫോടനത്തിലാണ് ജിഷ്ണു വെന്ന യുവാവിൻ്റെ തലയോട്ടി തകർത്തത്.പിന്നാലെ ചിതറി ഓടുന്നവർ മാസവും രക്തവും റോഡിലേക്ക് തെറിച്ച് വീണെന്ന് വിളിച്ച് പറയുന്നതും കേൾക്കാം.

സ്ഫോടനം നടക്കുന്ന സ്ഥലത്ത് തന്നെ വധൂവരൻമാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുമുണ്ട്. ബോംബ് എറിയുന്നതിന് മുൻപ് വടിവാൾ വീശീ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.സംഭവുമായി ബന്ധപ്പെട്ട് നാല് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here