വടി കൊടുത്ത് അടി വാങ്ങി എന്ന് കേട്ടിട്ടുണ്ടോ? യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന് ഇടുക്കി പ്രസ്‌ ക്ലബ്ബില്‍ സംഭവിച്ചത് അതാണ്…

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അധികസമയം ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. അത്തരമൊരു സംഭവത്തിന്‌ ഇടുക്കി പ്രസ്‌ ക്ലബ്‌ വേദിയായി.

കെ.എസ്‌.ഇ.ബിയുടെ ഭൂമി സഹകരണസംഘങ്ങള്‍ക്ക്‌ വിട്ടു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബിജോ മാണി വാര്‍ത്താസമ്മേളനം വിളിച്ചത്‌. വലിയ തെളിവുകള്‍ താന്‍ പുറത്ത്‌ വിടുമെന്നും അവകാശവാദമുണ്ടായിരുന്നു. ശേഷം സംഭവിച്ചത്‌ ഇങ്ങനെയാണ്…

ഇടുക്കിയില്‍ നിന്നുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവാണ്‌. കൈയില്‍ ഒരു കെട്ട്‌ രേഖയുമായി ഇപ്പോ പൊട്ടിക്കും എന്ന മട്ടിലാണ്‌ വരവ്‌. എം.എം മണി രാജിവെയ്‌ക്കണമെന്നതില്‍ കുറഞ്ഞൊരു ആവശ്യമില്ല. ടൂറിസം വികസനത്തിനായി കെ.എസ്‌.ഇ.ബിയുടെ ഭൂമി വിട്ടു നല്‍കിയത്‌ സി.പി.ഐ.എം നേതാക്കള്‍ക്കാണത്രേ.

എന്നാല്‍ കരാര്‍ ഏറ്റെടുത്ത സൊസൈറ്റികളില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയുമുണ്ടല്ലോ എന്ന ചോദ്യത്തിന്‌ ദാ ഇതാണ്‌ മറുപടി.

2002 മുതല്‍ കെ.എസ്‌.ഇ.ബിയുടെ ഭൂമി ടൂറിസത്തിനായി യു.ഡി.എഫ്‌ സര്‍ക്കാര്‍ സ്വകാര്യവ്യക്തികള്‍ക്ക്‌ വിട്ടു നല്‍കിയതിനെക്കുറിച്ചുള്ള രേഖകള്‍ ഇതുവരെ കൈയില്‍ കിട്ടിയിട്ടില്ല.

മാട്ടുപ്പെട്ടിയില്‍ കെ.എസ്‌.ഇ.ബിയുടെ 12 ക്വാര്‍ട്ടേഴ്‌സുകള്‍ നേതാക്കളുടെ മക്കള്‍ക്കാണ്‌ വിട്ടു നല്‍കിയത്‌. കെ.എസ്‌.ഇ.ബിയ്‌ക്ക്‌ ഇതില്‍ നിന്നു ലഭിക്കുന്നത്‌ തുച്ഛമായ വരുമാനം മാത്രം. പക്ഷേ അതേക്കുറിച്ചും മറുപടിയില്ല.

നിയമപരമായ പ്രശ്‌നങ്ങളൊന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തത്‌ കൊണ്ട്‌ ഇനി എം.എം മണി രാജിവെയ്‌ക്കേണ്ടതുണ്ടോ? അതു തന്നെയാണോ ഇപ്പോഴും ആവശ്യം. ഡി.സി.സി പ്രസിഡന്റ്‌ മൈക്ക്‌ വാങ്ങി ആ ആവശ്യത്തില്‍ മാറ്റം വരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News