അവിശ്വാസ പ്രമേയം അതിജീവിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി

കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. പാര്‍ലമെന്റില്‍ ഹാജരായ 21 പേര്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 23 പേരാണ് മന്ത്രിയില്‍ വിശ്വാസം രേഖപ്പെടുത്തിയത്.

ശുഐബ് അല്‍ മുവൈസിരി കൊണ്ടുവന്ന കുറ്റവിചാരണ ചര്‍ച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് പത്ത് എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വിവിധ രാജ്യങ്ങളിലെ കുവൈറ്റ് എംബസികളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ചായിരുന്നു കുറ്റവിചാരണ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News