സിപിഐഎം സംസ്ഥാന സമ്മേളനം; ശ്രദ്ധേയമായി ആനയുടെ ശില്പം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിച്ച് എറണാകുളം എളംകുളത്ത് ഒരുക്കിയ ആനയുടെ ശില്പം. എളംകുളം ചുമട്ടുതൊഴിലാളികളാണ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മനോഹരമായ ആനയുടെ ശില്‍പം നിര്‍മ്മിച്ചത്. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പ്രതിമ അനാച്ഛാദനം ചെയ്തു.

നെറ്റിപ്പട്ടം ചുറ്റി, തിടമ്പേത്തി എളംകുളം മെട്രോ സ്റ്റേഷനു സമീപം നില്‍ക്കുന്ന മനോഹരമായ ആനയെ കണ്ടാല്‍ ആരുമൊന്ന് കണ്ണോടിക്കും. ഒറ്റനോട്ടത്തില്‍ ഒരു യഥാര്‍ത്ഥ ആനയെന്നെ തോന്നുകയുള്ളൂ. എന്നാല്‍ സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എളംകുളം ചുമട്ടുതൊഴിലാളികളാണ് ആനയുടെ
ഈ മനോഹരമായ പ്രതിമ നിര്‍മ്മിച്ചത്.

പുതിയ കാലത്ത് ആനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് ശേഷം ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. മാര്‍ച്ച് ഒന്നു മുതല്‍ 4 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചുവരെഴും ബാനറുകളും ശില്പങ്ങളുമൊക്കെയായി ശക്തമായ പ്രചരണ പരിപാടികളാണ് സിപിഐഎം നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here