കുറ്റാലം കേരള പാലസില്‍ നിന്ന് 143 കുപ്പി മദ്യം പിടികൂടി

കേരള സര്‍ക്കാരിന് കീഴില്‍ തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കുറ്റാലത്തുള്ള കേരള പാലസ് റസ്റ്റ് ഹൗസില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടികൂടി. ശനിയാഴ്ച നടക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൂക്ഷിച്ച മദ്യമെന്നാണ് നിഗമനം. സംഭവം അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.

കെയര്‍ടേക്കര്‍ ബി ഗോപകുമാറില്‍ നിന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വിശദീകരണം തേടി. ചൊവ്വാഴ്ച വൈകിട്ടാണ് ദിവാന്‍ കോട്ടേജ് കോമ്പൗണ്ടിലെ കിച്ചണ്‍ ബ്ലോക്കില്‍ 143 മദ്യകുപ്പികള്‍ (180 മില്ലി വീതം)കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിക്ക് വാടകയ്ക്ക് നല്‍കിയ കെട്ടിടമാണിത്.

റസ്റ്റ് ഹൗസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് പുനലൂര്‍ ബില്‍ഡിങ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍ എസ് മിനി, അഞ്ചല്‍ സെക്ഷന്‍ അസി.എന്‍ജിനിയര്‍ ഷീബ, ഓവര്‍സിയര്‍ ജിനു എന്നീ ഉദ്യോഗസ്ഥരാണ് മദ്യക്കുപ്പികള്‍ കണ്ടത്.

അരിയും പലവ്യഞ്ജന പാക്കറ്റുകളും ഉണ്ടായിരുന്നു. ഉടന്‍ കേരള പാലസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചു. തുടര്‍ന്ന് മദ്യക്കുപ്പികള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊതുമരാമത്ത് വകുപ്പിന്റെ കൊല്ലം ബില്‍ഡിങ് ഡിവിഷനു കീഴിലാണ് കുറ്റാലം റസ്റ്റ് ഹൗസ്. കെയര്‍ ടേക്കര്‍, രണ്ടു ദിവസവേതന ജീവനക്കാര്‍ എന്നിവരാണ് ഇവിടെയുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News