5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ

പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ . അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതിയാണ്  അറസ്റ്റിലായത് . സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിൻ്റെ  പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് അറസ്റ്റ് . വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് . അസമിൽ നിന്നെത്തിയ  പൊലീസ് സംഘത്തിന് പ്രതിയെ കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News