തരിശുഭൂമിക്ക് കുളിര്‍മയേകി പൂപ്പാടം…

രണ്ടുവര്‍ഷംമുമ്പ് പ്രളയത്തിലാണ് പാലക്കാട് തിരുവഴാംകുന്ന് കരടിയോട് തോട് കരകവിഞ്ഞ് പാടശേഖരം ചളിയും മണലും നിറഞ്ഞ് കൃഷിയോഗ്യമല്ലാതായത്. എന്നാല്‍ തരിശായി ഭൂമിയിപ്പോള്‍ മഞ്ഞപ്പട്ട് വിരിച്ചതുപോലെ പൂക്കള്‍ വിരിഞ്ഞ് മനോഹര കാഴ്ചയായിരിക്കുകയാണ്

കരടിയോട് തോടിനോട് ചേര്‍ന്ന് മണ്ണാത്തിപ്പാടം കൃഷിയോഗ്യമല്ലാതായിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. പ്രളയം തകര്‍ത്ത പാടത്തുനിന്ന് വിളകള്‍ ഒഴിഞ്ഞതോടെ കളകള്‍ സ്ഥാനം പിടിച്ചു. കളകളുടെ ഗണത്തില്‍പ്പെടുന്ന സിംഗപ്പൂര്‍ ഡെയ്സിയെന്നറിയപ്പെടുന്ന പൂക്കളുടെ തോപ്പായി മാറി ഇപ്പോള്‍ ഈ പാടം.

ഉഷ്ണമേഖലകളില്‍പ്പോലും വര്‍ഷം മുഴുവന്‍ പൂക്കളുമായി നില്‍ക്കുന്ന ചെടിയാണിത്. സെല്‍ഫിയെടുക്കാനും വിശ്രമിയ്ക്കാനും പ്രദേശവാസികള്‍ ഈ പഴയ പാടശേഖരത്തിലാണ് ഇപ്പോഴെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News