അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് ലെവന്റെ

നിലവിലെ ചാമ്പ്യന്‍മാരായ അത്ലറ്റിക്കോ മാഡ്രിഡിന് ലാ ലിഗയില്‍ അപ്രതീക്ഷിത തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ലെവന്റെയാണ് എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോയെ തോല്‍പ്പിച്ചത്.

അത്ലറ്റിക്കോയ്ക്ക് തോല്‍വി നേരിടേണ്ടി വന്നത് മാഡ്രിഡില്‍ സ്വന്തം മൈതാനത്ത് വെച്ചാണ്.

54-ാം മിനിറ്റില്‍ ഗോണ്‍സാലോ മെലേറോയുടെ ഗോളിലാണ് ലെവന്റെ വിജയത്തിലേക്കെത്തിയത്. എന്നാല്‍ സീസണിലെ രണ്ടാം വിജയം നേടിയ ലെവന്റെ അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. 39 പോയിന്റുമായി അത്ലറ്റിക്കോയാണ് അഞ്ചാം സ്ഥാനത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News