കാലിക്കറ്റ് സൈനിക കൂട്ടായ്മ പഠന സഹായം വിതരണം ചെയ്തു

2018 ല്‍ ന്യൂഡല്‍ഹിയില്‍ വച്ച് കാണാതായ വെള്ളലശ്ശേരി സ്വദേശി ഹവില്‍ദാര്‍ ഷിജുവിന്റെ മകള്‍ക്കുള്ള കാലിക്കറ്റ് സൈനിക കൂട്ടായ്മ (സി എസ് കെ ) യുടെ ഈ വര്‍ഷത്തെ പഠന സഹായം തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് ഷിജുവിന്റെ ഭാര്യ നീതുവിനും മകള്‍ക്കും കൈമാറി.

ചടങ്ങില്‍ മുക്കം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞന്‍ മാസ്റ്റര്‍ കാലിക്കറ്റ് സൈനിക കൂട്ടായ്മ പ്രസിഡന്റ് കേപ്റ്റന്‍ നന്ദനന്‍ കരുമല സിക്രട്ടറി നിതിന്‍ കെ.ടി കുന്ദമംഗലം, ഖജാന്‍ജി പ്രജുന്‍ താമരശ്ശേരി അംഗങ്ങളായ മോഹനന്‍ കണ്ണാടിക്കല്‍ , പ്രസാദ് ചൂലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷവും സംഘടന സമാനമായ രീതിയില്‍ ഈ കുടുംബത്തിന് കൈ താങ്ങായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News