നടന്‍ ദീപ് സിദ്ദുവിന്റെ മരണം; അപകടം നടക്കുമ്പോൾ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തന രഹിതം; ട്രക്ക് ഡ്രൈവറുടെ അറസ്റ്റ് ഉടൻ

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്തു. മരണത്തിനിടയാക്കിയ ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞുവെന്നും അറസ്റ്റ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും സോനിപത് എസ്പി രാഹുല്‍ ശര്‍മ്മ അറിയിച്ചു. അശ്രദ്ധയോടെ വാഹനം ഓടിച്ച് മരണത്തിന് ഇടയാക്കിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിലേക്കാണ് സിദ്ദുവിന്റെ കാര്‍ ഇരച്ചുകയറിയത്.

25-30 മീറ്റര്‍ വണ്ടി തെന്നി നീങ്ങിയതിന്റെ പാടുണ്ടെന്നും ഇത് സിദ്ദുവിന്റെ കാറില്‍ നിന്നാണെന്നും പൊലീസ് അറിയിച്ചു. സംഭവം പുനരാവിഷ്‌കരിച്ച ശേഷം ജില്ലാ പൊലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. കെഎംപി എക്‌സ്പ്രസ് വേയിലുള്ള ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ 7.15ഓടെ സിദ്ദുവിന്റെ വാഹനം പ്ലാസ കടന്നുപോകുന്നതായി കാണാം. രാത്രി 9.30ഓടെയാണ് അപകടം നടന്നത് എന്നാണ് നേരത്തെ പുറത്ത് വന്ന വിവരം.

അപകടം നടക്കുന്ന സമയത്ത് ഹൈവേയിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. നിലവിലെ തെളിവുകള്‍ സൂചിപ്പിക്കുന്നത് സ്വാഭാവിക ആക്‌സിഡന്റ് ആണെന്നാണെന്നും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും എസ്പി അറിയിച്ചു. ‘ദുരൂഹതയുള്ളതായി കുടുംബം ഇതുവരെ പരാതിപ്പെട്ടിട്ടില്ല. ട്രക്ക് ഡ്രൈവറെ കസ്റ്റഡയില്‍ എടുത്താല്‍ ഗൗരവതരമായ ചോദ്യം ചെയ്യല്‍ ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here